കൊച്ചി: മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി 2018-19 സാമ്പത്തിക വർഷത്തിൽ കൊച്ചി കോർപറേഷൻ കൂടുതൽ തുക ചെലവഴിച്ചെന്നും പ്ലാൻ ഫണ്ടിെൻറ 86.4 ശതമാനമാണ് പദ്ധതി വിനിയോഗമെന്നും ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ.
കോർപറേഷെൻറ ലോക്കൽ ഫണ്ട് ഒാഡിറ്റ് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തക്ക് വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. ഒാഡിറ്റ് പരാമർശങ്ങൾക്കുള്ള മറുപടി പരിശോധിച്ച ശേഷം മാത്രമേ റിപ്പോർട്ട് അന്തിമമായി കൗൺസിലിെൻറ അറിവിലേക്ക് പ്രസിദ്ധപ്പെടുത്താവൂ. അതിനാൽ ഇപ്പോൾ നടന്നത് കീഴ്വഴക്കലംഘനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2018-19 വർഷത്തിൽ ആകെ ലഭിച്ച 148.4 കോടിയിൽ 128.2 കോടി ചെലവാക്കി. കൂടുതൽ തുക ചെലവിട്ടതിന് കൊച്ചി കോർപറേഷന് രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. 2018-19 സാമ്പത്തിക വർഷം 84.25 ശതമാനം തുകക്കുള്ള ബില്ലുകൾ കോർപറേഷൻ ട്രഷറിയിൽ സമർപ്പിച്ചിട്ടുണ്ട്. സർക്കാറിെൻറ സാമ്പത്തിക പ്രതിസന്ധി കാരണം ഇൗ വർഷം മാർച്ച് 23 വരെയുള്ള ബില്ലുകൾ പാസാക്കി. ബാക്കി ബില്ലുകൾ ക്യൂവിലാണ്. കേന്ദ്ര ധനകമീഷൻ ഗ്രാൻറ് ഇനത്തിൽ 47.54 കോടി കിട്ടിയതിൽ 25.33 കോടി മാത്രം ചെലവാക്കിയെന്നാണ് പരാമർശം.
എന്നാൽ, 46 കോടിയും റോഡ് വിഭാഗത്തിൽ ലഭിച്ച തുക മുഴുവനായും നോൺ റോഡ് വിഭാഗത്തിൽ ലഭിച്ച 12.2 കോടിയിൽ 9.8കോടിയും കോർപറേഷൻ ചെലവാക്കി. ട്രൈബൽ വിഭാഗത്തിൽ തുക കോർപറേഷന് ആദ്യമായി ലഭിച്ചതിനാൽ ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതി നിർവഹണത്തിൽ കാലതാമസം വന്നിട്ടുണ്ട്. അതിനാൽ പദ്ധതി ചെലവിൽ 50.64 കോടി കോർപറേഷൻ പാഴാക്കിയെന്നത് ശരിയല്ലെന്നും ഡെപ്യൂട്ടി മേയർ ചൂണ്ടിക്കാട്ടി.
ധനകാര്യ പത്രിക ഒാഡിറ്റിന് സമർപ്പിച്ചില്ലെന്നതും ശരിയല്ല. ജൂൺ ആദ്യവാരത്തിലല്ല, ജൂലൈ 31ന് മുമ്പാണ് ധനകാര്യപത്രിക സമർപ്പിക്കേണ്ടത്.
കോവിഡ് കാലമായതിനാൽ 2019-20 വർഷത്തെ ധനകാര്യപത്രിക തയാറാക്കാൻ ആഗസ്റ്റ് 31വരെ സമയം അനുവദിച്ചിട്ടുണ്ട്. കോർപറേഷൻ മട്ടാഞ്ചേരി സോണിൽ ടൗൺഹാൾ കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് റദ്ദാക്കിയ പഴയ രശീതികൾ എഴുതി നൽകി പണം കൈപ്പറ്റിയെന്ന കണ്ടെത്തലിൽ മട്ടാഞ്ചേരി പൊലീസിൽ കോർപറേഷൻ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ െചയ്തിട്ടുണ്ട്. ബിൽ കലക്ടർമാർ നൽകുന്ന രശീതി 30 വർഷമായി സ്വകാര്യ പ്രസിലാണ് അച്ചടിക്കുന്നത്. അത് ചട്ടവിരുദ്ധമെന്നത് ശരിയല്ല. ടെൻഡറിലൂടെ തികച്ചും സുതാര്യമായാണ് നടന്നുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.