കളമശ്ശേരി: വെള്ളക്കെട്ടിന് കാരണമാകുന്ന പൊതുതോടിന് കുറുകെ കടന്നുപോകുന്ന കേബിളുകൾ നഗരസഭ മുറിച്ചുമാറ്റൽ ആരംഭിച്ചു. പത്തടിപ്പാലത്ത് ദേശീയപാതക്ക് കുറുകെ കടന്നുപോകുന്ന തോടിെൻറ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന കേബിളുകളാണ് കളമശ്ശേരി നഗരസഭ മുറിച്ചുമാറ്റുന്നത്.
മഴക്കാലത്ത് വെള്ളത്തിെൻറ ഒഴുക്ക് തടസ്സപ്പെടുകയും പ്രദേശത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാണിച്ച് കളമശ്ശേരി നഗരസഭ കേബിൾ ഉടമകൾ പലസമയത്തായി കത്ത് നൽകിയിരുന്നു. അവസാനം ഈ മാസം 15ന് മുറിച്ചുമാറ്റുമെന്ന് കാണിച്ചും അറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, നീക്കം ചെയ്യാൻ ഉടമകൾ തയാറാകാതെ വന്നതോടെയാണ് നഗരസഭ തൊഴിലാളികളെ ഇറക്കി കേബിളുകൾ നീക്കുന്നത്. ബി.എസ്.എൻ.എല്ലിേൻറതുൾപ്പെടെ ഇരുവശത്തുമായി 68ഓളം കേബിളുകളും പൈപ്പുകളുമാണ് കാനക്ക് കുറുകെ കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.