നടപ്പാതയിലെ മാൻഹോൾ തകർന്ന ഭാഗത്ത് മുന്നറിയിപ്പായി മരക്കഷണങ്ങൾ കെട്ടിവെച്ചിരിക്കുന്നു
Posted On
date_range Updated On
date_range നടപ്പാതയിലെ മാൻഹോൾ തകർന്ന് അപകടക്കെണിയാകുന്നു
കളമശ്ശേരി: ദേശീയ പാതയോരത്ത് ഇടപ്പള്ളി ടോളിൽ നടപ്പാതയിൽ കാനശുചീകരണത്തിനുള്ള മാൻഹോളിലെ അടപ്പ് തകർന്നുകിടക്കുന്നത് കാൽനടക്കാർക്ക് ഭീഷണിയാകുന്നു. ടോൾ ജങ്ഷനിൽ മസ്ജിദിനും മാളിനും മധ്യഭാഗത്തായി നടപ്പാതയിലെ മൂന്നിടത്തെ മാൻഹോൾ അടപ്പുകളാണ് തകർന്ന് അപകട ഭീഷണിയായിരിക്കുന്നത്. മാസങ്ങളായി ഈ അവസ്ഥ തുടരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അപകട സാധ്യതയുണ്ടായിട്ടും അധികൃതരുടെ അലംഭാവമാണ് ചൂണ്ടിക്കാട്ടുന്നതെന്ന ആക്ഷേപമുണ്ട്. മെട്രോ സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി പുനർനിർമിച്ച നടപ്പാതയിലാണ് ഈ അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.