ശാന്ത ബാബു പാട്ട് റെക്കോഡിങ് വേളയില്‍
വൈറൽ പാട്ടുകാരി ശാന്ത ബാബു സിനിമയിലും
കാലടി: സമൂഹമാധ്യമങ്ങളിലെ താരമായ ശാന്ത ബാബു പിന്നണി ഗായികയും അഭിനേത്രിയുമായി. ഡിസംബര്‍ 27ന് എറണാകുളത്തെ സ്റ്റുഡിയോയിലാണ് ഗാനത്തിെൻറ റെക്കോഡിങ് നടന്നത്. കണ്ണാടി എന്ന സിനിമക്കുവേണ്ടിയാണ് റെക്കോഡിങ് നടന്നത്.
മുരുകന് കാട്ടാക്കട എഴുതി സതീഷ്, ദേവന് എന്നിവര്‍ സംഗീതം നല്കിയ പാട്ടാണ് ശാന്ത ബാബു ആലപിച്ചത്. ഇതേ സിനിമയില്‍ താന്‍ പാടിയ പാട്ടിെൻറ ഗാനരംഗത്ത് അഭിനയിക്കാനും അവസരം ലഭിച്ചു. മലയാറ്റൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എത്താപ്പിള്ളി വീട്ടില്‍ ശാന്ത ബാബുവിന് സംഗീതം ജീവനായിരുന്നു.
മണി അയ്യമ്പുഴ എന്ന സാഹിത്യകാരന് ശാന്തയുടെ പാട്ടുകൾ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. തെൻറ ഭാഗം അഭിനയിച്ച് ഉപജീവനത്തിന് വീണ്ടും ഫാക്ടറി ജോലി തുടരുകയാണ് ശാന്ത. ഭര്‍ത്താവ് ബാബുവിന് കൃഷിപ്പണിയാണ്. മക്കള്‍: ശ്രുതി, ശ്രീക്കുട്ടന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.