റഫീഖ്​ ,അഫ്‌സല്‍,   ജിക്കു ജോയി

ഗോഡൗണിലേക്കുള്ള മദ്യം വിറ്റ കേസില്‍ മൂന്നുപേര്‍ അറസ്​റ്റില്‍

കാലടി: ഗോവയില്‍നിന്ന് എക്സൈസ് ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ഇടക്ക്​ വില്‍പന നടത്തിയ കേസില്‍ മൂന്നുപേരെ കാലടി ​െപാലീസ് അറസ്​റ്റ് ചെയ്തു. ആലത്തൂര്‍ ചിറക്കോട് പാറക്കല്‍ വീട്ടില്‍ അബ്​ദുൽ റഫീഖ്​ (31), പൊന്നാന്നി മന്നംമുക്ക് മുട്ടിപ്പാലത്തിങ്കല്‍ വീട്ടില്‍ അഫ്‌സല്‍ (32), കൂടാലപ്പാട് തെക്കേമാലി വീട്ടില്‍ ജിക്കു ജോയി (29) എന്നിവരെയാണ് കഴിഞ്ഞദിവസം പുലര്‍ച്ച മൂന്നരയോടെ മറ്റൂരില്‍നിന്ന്​ അറസ്​റ്റ് ചെയ്തത്.

തൃപ്പൂണിത്തുറ, കൊല്ലം എന്നിവിടങ്ങളിലെ എക്‌സൈസ് ഗോഡൗണുകളിലേക്ക് മര്‍ഗോവയി​െല മദ്യനിർമാണ യൂനിറ്റില്‍നിന്ന്​ കൊണ്ടുപോവുകയായിരുന്ന റം ഇനത്തില്‍പെട്ട 16 കുപ്പി മദ്യമാണ് ജിക്കു ജോയിക്ക് മറിച്ചുവിറ്റത്. അഫ്‌സലും ജിക്കുവും വിദേശത്തു​െവച്ച് പരിചയമുള്ളവരാണ്. ഇതി​െൻറ അടിസ്ഥാനത്തിലാണ് മറ്റൂരില്‍ മദ്യം എത്തിച്ചത്. വിലയുമായി ബന്ധപ്പെട്ട് ജിക്കുവും കൊണ്ടുവന്നവരുമായി തര്‍ക്കവുമുണ്ടായിരുന്നു.

റൂറല്‍ ജില്ല ​െപാലീസ് മേധാവി കെ. കാര്‍ത്തിക്കി​െൻറ നേതൃത്വത്തില്‍ എസ്.എച്ച്.ഒ ബി. സന്തോഷ്, എസ്‌.ഐ സ്​റ്റെപ്‌റ്റോ ജോണ്‍, ദേവസി, സാബു പീറ്റര്‍, എ.എസ്.ഐമാരായ ജോഷി പോള്‍, അബ്​ദുൽ സത്താര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. 

Tags:    
News Summary - Three arrested for selling liquor to godown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.