അമയ പ്രകാശ് സർവകലാശാല കലോത്സവത്തിൽ ഒപ്പന കലാകാരികൾക്കൊപ്പം
Posted On
date_range Updated On
date_range കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിദ്യാർഥിയുടെ മരണം: ഞെട്ടലിൽ സർവകലാശാല വിദ്യാർഥികൾ
കാലടി: ടി.പി. അമയ പ്രകാശ് അപകടത്തിൽ മരിച്ച വാർത്ത വെള്ളിയാഴ്ച അർധരാത്രി ഞെട്ടലോടെയാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിദ്യാർഥികൾ ശ്രവിച്ചത്. കലോത്സവത്തിൽ പങ്കെടുക്കാനാണ് അമയ പ്രകാശ് (20) കാലടിയിൽ ബുധനാഴ്ച എത്തിയത്.
മാർഗംകളി, ഒപ്പന മത്സരങ്ങളിൽ പങ്കെടുത്തു. മാർഗംകളിക്ക് രണ്ടാം സ്ഥാനവും ഒപ്പനക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. ഇനി ഒരിക്കലും തങ്ങൾക്കൊപ്പം കഥപറയാനും നൃത്തം ചെയ്യാനും അമയ ഉണ്ടാവില്ലെന്ന സങ്കടം ഉള്ളിലൊതുക്കിയാണ് കൂട്ടുകാരികൾ കണ്ണീരോടെ സർവകലാശാലയിൽനിന്ന് പോയത്. മരണവാർത്ത അറിഞ്ഞതോടെ രാത്രി വൈകി നടക്കേണ്ട മത്സരങ്ങൾ നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.