Posted On
date_range Updated On
date_range വാറ്റുകേന്ദ്രം കണ്ടെത്തി, ചാരായം പിടികൂടി
കാലടി: എക്സൈസ് പരിശോധനയിൽ അയ്യമ്പുഴ അമലാപുരം കണക്കനാംപാറയിൽ വാറ്റുകേന്ദ്രം കണ്ടെത്തി.10 ലിറ്റർ ചാരായവും 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതിയെ കണ്ടെത്താനായില്ല. വാഷ് സംഭവസ്ഥലത്തുതന്നെ നശിപ്പിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജ്, പ്രിവന്റിവ് ഓഫിസർ ബിനു ജേക്കബ്, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) എ.സി. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.യു. ജോമോൻ, കെ.ജെ. ധന്യ, പി.ബി. സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.