Posted On
date_range Updated On
date_range കാലടിയിൽ 14കാരിയുടെ വിരൽ നായ കടിച്ചുമുറിച്ചു
കൊച്ചി: കാലടിയിൽ 14കാരിയെ നായ കടിച്ചു. മറ്റൂരിൽ എയർപോർട്ട് റോഡിൽ ലക്ഷം വീട് കോളനിയിൽ പാറക്ക വീട്ടിൽ വർക്കിയുടെ മകൾ അന്ന മേരി(14)യെ ആണ് നായ കടിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. രാവിലെ വീടിന്റെ മുറ്റത്ത് നിന്ന അന്ന മേരിയെ നായ കടിക്കാൻ ശ്രമിച്ചു.
കുട്ടി ഉടൻ വീടിന് അകത്തേക്ക് ഓടിയെങ്കിലും പിന്നാലെ ചെന്ന നായ അടുക്കള ഭാഗത്ത് വച്ച് കടിക്കുകയായിരുന്നു. കുട്ടിയെ എറണാകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ചെങ്ങൽ സെൻറ് ജോസഫ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് അന്ന മേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.