മദ്യലഹരിയില്‍ ഭാര്യയെ വെട്ടിയ ഭര്‍ത്താവ് അറസ്​റ്റിൽ

പള്ളിക്കര: മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ ഭര്‍ത്താവ് അറസ്​റ്റില്‍. മോറക്കാല പിണര്‍മുണ്ട പാപ്പാരില്‍ അജി വര്‍ഗീസിനെയാണ്​ (39) അമ്പലമേട് പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഭാര്യ ബീനയുടെ തലക്കേറ്റ പരിക്ക് ഗുരുതരമാണ്.

വെള്ളിയാഴ്​ച രാത്രി ഒമ്പതോടെയാണ് സംഭവം. ഭാര്യയെ വെട്ടിയശേഷം സഹോദരനെ ഫോണില്‍ വിളിച്ചുപറയുകയായിരുന്നു അജി. സഹോദരന്‍ എത്തിയപ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന ബീനയെയാണ് കണ്ടത്. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ വിവരം അറിയിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഡ്രൈവറായ അജി നിത്യവും മദ്യലഹരിയില്‍ വീട്ടിലെത്തി അക്രമം പതിവാണെന്ന്​ നാട്ടുകാർ പറയുന്നു.

Tags:    
News Summary - Husband attack wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.