മൂവാറ്റുപുഴ: പൈനാപ്പിള്‍ കൃഷിക്കായി തൊഴിലാളികളെ കൊണ്ടുപോകുന്നതിന് തടസ്സമുണ്ടാവിെല്ലന്ന് സർക്കാർ. കർഷകരുടെ പരാതിയെ തുടർന്ന് നിയുക്ത എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ നടത്തിയ ഇടപെടലിനെ തുടർന്നാണ് തൊഴിലാളികളെ കൊണ്ടുപോകാൻ സർക്കാർ അനുമതി നൽകിയത്.
ലോക്ഡൗണിെൻറ പേരിൽ പൈനാപ്പിൾ തോട്ടങ്ങളിലെ ജോലിക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നത് പൊലീസ് തടയുന്ന സാഹചര്യത്തിലാണ് പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ഗതാഗത നിരോധനം ഏര്പ്പെടുത്തിയതോെട കര്‍ഷകര്‍ ദുരിതത്തിലായിരുന്നു. പണിക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിനും പാകമായ പൈനാപ്പിൾ വിപണിയിലെത്തിക്കുന്നതിനും തടസ്സമായതോടെ ഈ മേഖല സമ്പൂര്‍ണ സ്തംഭനത്തിലാണെന്നും കോടികളുടെ നഷ്ടമാണ് കര്‍ഷകര്‍ നേരിടേണ്ടി വന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യം വ്യക്തമാക്കുന്നതിെൻറ ഭാഗമായി ചീഫ് സെക്രട്ടറിയെ നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്. കർഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു.
പ്രശ്നത്തിൽ ഇടപെടുമെന്നും പരിഹാരമുണ്ടാക്കുമെന്നും നാട്ടുകാരൻ കൂടിയായ ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നതായി മാത്യു പറഞ്ഞു.
ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ ഭൂരിഭാഗവും അന്തർ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. കോവിഡ് നിയന്ത്രണവും ലോക്ഡൗണും മൂലം തൊഴിലാളികളെ തോട്ടങ്ങളിലേക്ക് എത്തിക്കാനോ സംഭരിക്കുന്ന പൈനാപ്പിള്‍ ചന്തകളില്‍ എത്തിക്കാനോ സാധിക്കുന്നില്ല. ലോക്ഡൗണ്‍ നിയന്ത്രണം പൂര്‍ണമായി അനുസരിച്ച് പരിമിതമായ തൊഴിലാളികളെ ഉപയോഗിച്ച് ഉൽപന്നങ്ങള് ശേഖരിക്കുന്നതിനും മാര്‍ക്കറ്റില്‍ എത്തിക്കുന്നതിനും അനുമതി ആവശ്യപ്പെട്ടായിരുന്നു കത്ത്.
ഇത് സംബന്ധിച്ച് അഗ്രികൾചറൽ പ്രൊഡക്ഷൻ കമീഷണർ ഇഷിത റോയുമായും ചർച്ച നടത്തിയിരുന്നു. കേരളത്തിെൻറ പ്രമുഖ കാര്‍ഷിക വിളയായ പൈനാപ്പിളിെൻറ മുഖ്യ ഉൽപാദനവും വിപണനം മൂവാറ്റുപുഴയിലാണ്. ഇവിടുത്തെ കര്‍ഷകര്‍ അയല്‍ ജില്ലകളായ ഇടുക്കി, കോട്ടയം എന്നിവിടങ്ങളില്‍ ഏക്കര്‍ കണക്കിനു ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലെയും ഉൽപന്നങ്ങള് സംഭരിക്കുന്ന സമയമാണിത്. കനത്ത മഴയായതിനാല്‍ പാകമായവ സംഭരിച്ചില്ലെങ്കില്‍ നശിക്കും. കാർഷിക മേഖലയിലെ വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ശ്രമം തുടരുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.