സ്വര്‍ണാഭരണം വാങ്ങി കബളിപ്പിച്ച സംഭവം: ചെറായിയിലും സമാന തട്ടിപ്പ് നടത്തി

ചെറായി: പരിചയം നടിച്ച് സ്വര്‍ണാഭരണം വാങ്ങി വ്യാപാരികളെ കബളിപ്പിച്ചതിന് ചേരാനല്ലൂര്‍ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയ പ്രതി ചെറായിലെ ജ്വല്ലറിയിലും തട്ടിപ്പ് നടത്തി. പാലക്കാട് പട്ടാമ്പി ശങ്കരമംഗലം സ്വദേശി ഷാനിക് ഷാജിയാണ്(18) ദേവസ്വം നടയിലെ ജ്വല്ലറിയില്‍നിന്നും സമാനരീതിയില്‍ സ്വര്‍ണം വാങ്ങി കബളിപ്പിച്ചതായി പൊലീസ് അറിയിച്ചത്.ഈ മാസം ഒമ്പതിനു ചെറായി ദേവസ്വം നടക്ക്​ തെക്ക് മാറിയുള്ള ഒരു ജ്വല്ലറിയില്‍ നിന്നും രണ്ടേമുക്കാല്‍ ഗ്രാം വരുന്ന കുട്ടിവളയാണ് പ്രതി വാങ്ങി മുങ്ങിയത്.

സുഹൃത്തായ സുരേഷി​െൻറ മകനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ജ്വല്ലറിയില്‍ എത്തുന്നതിന് തൊട്ടു മുമ്പ് ഉടമയെ പ്രതി തന്നെ ഫോണില്‍ വിളിച്ച് ഞാന്‍ ചെറായി സെൻറ്​ റോസ് പള്ളിക്കടുത്തുള്ള സുഹൃത്ത് സുരേഷ് ആണെന്നും എ​െൻറ മകന്‍ വരുമ്പോള്‍ കുട്ടിവള കൊടുത്തു വിടണമെന്നും പണം ഞാന്‍ ശനിയാഴ്ച നാട്ടിലെത്തുമ്പോള്‍ തരാമെന്നും വിളിച്ചറിയിക്കുകയായിരുന്നു.

അതു പ്രകാരം പ്രതി സുഹൃത്തി​െൻറ മകനാണെന്ന് പറഞ്ഞ് ജ്വല്ലറിയിലെത്തി വള വാങ്ങി മുങ്ങി. പിന്നീട് സുരേഷ് എന്നു പേരുള്ള സുഹൃത്തിനെ വിളിച്ചു ചോദിച്ചപ്പോഴാണ് തട്ടിപ്പായിരുന്നുവെന്ന് മനസ്സിലായത്. തുടര്‍ന്ന് ഉടമ മുനമ്പം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Tags:    
News Summary - Gold Theft in Cherai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.