Posted On
date_range Updated On
date_range ഓട്ടോയിൽ മറന്ന സ്വർണചെയിൻ തിരിച്ചുനൽകി മാതൃകയായി
ആലുവ: ഓട്ടോറിക്ഷയിൽ മറന്നുവെച്ച സ്വർണ കൈചെയിൻ തിരിച്ചുനൽകി ഓട്ടോഡ്രൈവർ മാതൃകയായി. ആലുവ പഴയ ബസ് സ്റ്റാൻഡിനകത്തെ ഓട്ടോ ഡ്രൈവറായ കപ്രശ്ശേരി സ്വദേശി ജോൺസനാണ് യാത്രക്കാരിയെ കണ്ടെത്തി നഷ്ടപ്പെട്ട ഒരു പവനോളം വരുന്ന കൈചെയിൻ കൈമാറിയത്.
മുപ്പത്തടം സ്വദേശിനിയുടെ ചെയിനാണ് യാത്രക്കിടെ ഓട്ടോയിൽ അഴിഞ്ഞുവീണത്. പിന്നീട് ഓട്ടോയുടെ പിൻസീറ്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ചെയിൻ കണ്ടത്. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം നടത്തിയ തിരച്ചിലിൽ യുവതിയെ ആലുവയിൽതന്നെ കണ്ടെത്തി കൈചെയിൻ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.