പെരുമ്പാവൂര്‍: മത്സര ഓട്ടത്തിനിടെ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ കൈയാങ്കളിയില്‍ കണ്ണിന് പരിക്കേറ്റ ബാലികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഔഷധിക്കവലയില് വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം.
പെരുമ്പാവൂര്‍-കോതമംഗലം റൂട്ടില്‍ സര്‍വിസ് നടത്തുന്ന അനുപമ, ചന്ദന ബസുകളിലെ തൊഴിലാളികളാണ് ഏറ്റുമുട്ടിയത്. സമയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്.
ഇതിനിടയില്‍ ജീവനക്കാരില്‍ ഒരാള്‍ കല്ലെടുത്ത് എറിഞ്ഞതാണ് കുട്ടിക്ക് പരിക്കേല്‍ക്കാന്‍ കാരണമായത്. കിഴക്കമ്പലം സ്വദേശിയായ ഷാജി സേവ്യറിെൻറ മകളാണ്. രക്ഷിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു കുട്ടി. ബസുകൾ പൊലീസ് പിടിച്ചെടുത്തു.
ഒരു വാഹനം ഫാസ് ഓഡിറ്റോറിയത്തിനുമുന്നിലും രണ്ടാമത്തേത് വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നിലുമാണ് നിര്‍ത്തിയത്. ബസ് തിരക്കുള്ള റോഡില്‍ പാര്‍ക്ക് ചെയ്തത് ഒരുമണിക്കൂറോളം ഗതാഗതക്കുരുക്കിന് കാരണമായി. പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് ബസ് മറ്റൊരിടത്തേക്ക് മാറ്റിയിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.