Posted On
date_range Updated On
date_range ദേശീയ നൃത്ത മഹോത്സവം
കൊച്ചി: ഓള്‍ ഇന്ത്യ ഡാന്‍സേഴ്സ് അസോസിയേഷന്‍ (ഐഡ), നാട്യശാല കൊച്ചി, ചാവറ കള്‍ചറല്‍ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ നൃത്ത മഹോത്സവം തുടരുന്നു. കലയിലൂടെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിലൂന്നി സംഘടിപ്പിച്ചിരിക്കുന്ന പരിപാടി ഞായറാഴ്ച സമാപിക്കും.
വെള്ളിയാഴ്ച നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കുച്ചുപ്പുടി നര്‍ത്തകി അനുപമ മോഹന്‍ ആദ്യ തിരി തെളിച്ച് നൃത്ത മഹോത്സവത്തിന് തുടക്കം കുറിച്ചു. ഐഡ ഡയറക്ടര്‍ ഡോ. ജി രതീഷ് ബാബു, ചാവറ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.