പട്ടികജാതി ഫണ്ട്: ഡയറക്ടറേറ്റും സ്വകാര്യസ്ഥാപനവും ഒത്തുകളിച്ചു, പരിശീലനം 100 പേർക്ക്; വിദേശജോലി 30 പേർക്ക്​ മാത്രം

കൊ​ച്ചി: വി​ദേ​ശ​ത്ത് തൊ​ഴി​ൽ തേ​ടു​ന്ന പ​ട്ടി​ക​ജാ​തി യു​വാ​ക്ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി പ​ട്ടി​ക​ജാ​തി വ​കു​പ്പ് അ​ട്ടി​മ​റി​െ​ച്ച​ന്ന് എ.​ജി​യു​ടെ റി​പ്പോ​ർ​ട്ട്. സ​ർ​ക്കാ​ർ കൊ​ട്ടി​ഗ്​​ഘോ​ഷി​ച്ച പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യി​രു​ന്നു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി. എ​ന്നാ​ൽ, മ​റ്റ് പ​ല പ​ദ്ധ​തി​ക​ൾ​പോ​ലെ പ​ട്ടി​ക​ജാ​തി ഡ​യ​റ​ക്ട​റേ​റ്റി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത്​ അ​ട്ട​മ​റി​െ​ച്ച​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. 100 പേ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി വി​ദേ​ശ​ത്ത് ജോ​ലി ന​ൽ​കാ​നാ​യി​രു​ന്നു തു​ക അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, തൊ​ഴി​ൽ ല​ഭി​ച്ച​ത് 30 പേ​ർ​ക്ക് മാ​ത്രം.

2018 ജ​നു​വ​രി എ​ട്ടി​ന് ന​ട​ന്ന ഡി​പ്പാ​ർ​ട്​​മെൻറ​ൽ വ​ർ​ക്കി​ങ്​ ഗ്രൂ​പ് യോ​ഗ​ത്തി​ൽ പ​ദ്ധ​തി​ക്ക് വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി അം​ഗീ​കാ​രം ന​ൽ​കി. 2018 ജ​നു​വ​രി 29ന് 3.25 ​കോ​ടി സ​ഹാ​യം അ​നു​വ​ദി​ച്ചു. ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെൻറ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ൽ പ​രി​ശീ​ല​ന​ത്തി​ന് ഗ്ലോ​ബ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെൻറ് എ​ന്ന സ്ഥാ​പ​ന​ത്തെ ഏ​ൽ​പി​ച്ചു.

​െത​ര​ഞ്ഞെ​ടു​ത്ത 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ത്തം കോ​ഴ്‌​സ് ഫീ​സ് 2.10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പ​രി​ശീ​ല​നം തൃ​പ്തി​ക​ര​മാ​യി ന​ട​ത്തി​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി കോ​ഴ്‌​സ് ഫീ​സ് മൂ​ന്ന​ു​ത​വ​ണ​യാ​യി ഗ്ലോ​ബ​ലി​ന് ന​ൽ​കി. എ​ന്നാ​ൽ, കോ​ഴ്‌​സി​ൽ പ​ങ്കെ​ടു​ത്ത 100 പേ​രി​ൽ 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വി​ദേ​ശ​ത്ത് തൊ​ഴി​ൽ ല​ഭി​ച്ച​ത്.

സ​ർ​ക്കാ​ർ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പ​ക​രം സ്വ​കാ​ര്യ കോ​ച്ചി​ങ്​ സെൻറ​റാ​യ 'ഗ്ലോ​ബ​ലി'​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് അ​മി​ത ഫീ​സ് ന​ൽ​കി. 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ത്തം കോ​ഴ്‌​സ് ഫീ​സ് 2.10 കോ​ടി​യാ​ണ് ന​ൽ​കി​യ​ത്. ഒ​രാ​ൾ​ക്ക് ശ​രാ​ശ​രി 2,10,120 രൂ​പ. കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള സ​ർ​ക്കാ​ർ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും സ്വ​കാ​ര്യ കോ​ച്ചി​ങ് ഏ​ജ​ൻ​സി​യെ ​െത​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള കാ​ര​ണം ഡ​യ​റ​ക്ട​ർ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളി​ൽ​നി​ന്ന് വ്യ​ക്ത​മ​ല്ല. പ​രി​ശീ​ല​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 100 ശ​ത​മാ​നം പ്ലേ​സ്‌​മെൻറ് ഉ​റ​പ്പു​ന​ൽ​കു​ന്ന നി​ബ​ന്ധ​ന പ​രി​ശീ​ല​ന സ്ഥാ​പ​ന​വു​മാ​യു​ള്ള ക​രാ​ർ ഉ​ണ്ടാ​യി​രു​ന്നു. കോ​ഴ്‌​സ് പൂ​ർ​ത്തി​യാ​ക്കി​യ ബാ​ക്കി 70 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വി​ദേ​ശ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ടാ​നു​ള്ള കാ​ര​ണം ഡ​യ​റ​ക്ട​റേ​റ്റി​ലെ രേ​ഖ​ക​ളി​ലി​ല്ല.

അ​തേ​സ​മ​യം, സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന് അ​നാ​വ​ശ്യ സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നും ക്ര​മ​ര​ഹി​ത​മാ​യി അ​നു​മ​തി ന​ൽ​കി. ക​രാ​ർ വ്യ​വ​സ്ഥ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 100 ​​ശ​ത​മാ​നം ​േപ്ല​സ്‌​​മെൻറ്​ ല​ഭി​ക്കാ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ത് പ​ട്ടി​ക​ജാ​തി ഡ​യ​റ​ക്ട​റേ​റ്റി​െൻറ ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന് എ.​ജി ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Directorate and private company SC funds misused: training for 100; Only 30 people work abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.