കോവിഡ്​കാല സമരങ്ങൾ: ഇളവുകളുടെ പശ്ചാത്തലത്തിൽ ഹരജികൾ ഹൈകോടതി തീർപ്പാക്കി

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളെ​ക്കൂ​ട്ടി​യു​ള്ള സ​മ​ര​ങ്ങ​ൾ​ക്കും യോ​ഗ​ങ്ങ​ൾ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി ഹൈ​കോ​ട​തി തീ​ർ​പ്പാ​ക്കി. സെ​പ്​​റ്റം​ബ​ർ 30ന്​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച അ​ഞ്ചാം​ഘ​ട്ട അ​ൺ​ലോ​ക്ക് ഇ​ള​വു​ക​ൾ​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​െൻറ ഉ​ത്ത​ര​വ്. കൂ​ട്ടാ​യ്മ​ക്ക്​ 100 പേ​ർ എ​ന്ന നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വു​ക​ൾ വ​രു​ത്തു​ക​യും അ​ട​ച്ചി​ട്ട ഹാ​ളു​ക​ളി​ൽ 200 പേ​ർ​ക്ക് പ്ര​വേ​ശി​ക്കാ​മെ​ന്നും വ​ന്ന​തോ​ടെ ഹ​ര​ജി​യു​ടെ പ്ര​സ​ക്തി ന​ഷ്​​ട​പ്പെ​​ട്ടെ​ന്ന്​ കോ​ട​തി വി​ല​യി​രു​ത്തി. വ​ലി​യ ഇ​ള​വു​ക​ൾ ന​ട​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ണ്ട​തി​ല്ലെ​ന്ന്​ ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യ​വും കോ​ട​തി പ​രി​ഗ​ണി​ച്ചു.

കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​ട​ത്തു​ന്ന ജ​ന​ക്കൂ​ട്ട സ​മ​ര​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നും രോ​ഗ​ഭീ​ഷ​ണി ഒ​ഴി​യും​വ​രെ ഇ​ത്ത​രം സം​ഘ​ട​ന​ക​ളു​ടെ അം​ഗീ​കാ​രം താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ൻ ജോ​ൺ നേ​മ്പ​ലി ജൂ​നി​യ​ർ, ക​ലൂ​ർ സ്വ​ദേ​ശി ഡോ. ​പ്ര​വീ​ൺ ജി. ​പൈ, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റ് സ​ജീ​വ് വി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​രാ​ണ്​ ഹ​ര​ജി ന​ൽ​കി​യി​രു​ന്ന​ത്​.

ഇ​തേ​തു​ട​ർ​ന്ന്​ കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ൾ​ക്കൂ​ട്ട സ​മ​ര​ങ്ങ​ൾ​ക്ക്​ കോ​ട​തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത്ത​രം സ​മ​ര​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​റി​യി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നി​ട്ടും സ​മ​ര​ങ്ങ​ൾ​ക്ക്​ അ​റു​തി​വ​രാ​ത്ത​ത്​ പി​ന്നീ​ട്​ ഹ​ര​ജി​ക്കാ​ർ കോ​ട​തി​​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം ഹ​ര​ജി​ക​ൾ ബു​ധ​നാ​ഴ്​​ച പ​രി​ഗ​ണി​ക്ക​വെ, നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​ങ്ങ​ളു​ടെ പ്ര​സ​ക്തി ന​ഷ്​​ട​പ്പെ​ട്ട​താ​യി ഹ​ര​ജി​ക്കാ​ർ​ത​ന്നെ കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.