കരമന ജയൻ

കൃഷ്ണകുമാറിന് സീറ്റില്ല; തിരുവനന്തപുരത്ത് എൻ.ഡി.എ സ്ഥാനാർഥി കരമന ജയൻ തന്നെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പി ജില്ല അധ്യക്ഷൻ കരമന ജയൻ തന്നെ. തിരുവനന്തപുരം സീറ്റിലേക്ക് എൽ.ഡി.എഫ് സ്ഥാനാർഥിയായി സുധീർ കരമനയെ പ്രഖ്യാപിച്ചതിന് പിന്നാലെ എൻ.ഡി.എ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ട കരമന ജയനെ മാറ്റാൻ ആലോചനയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ബി.ജെ.പിയുടെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തു വന്നതോടെ കരമന ജയൻ തന്ന സ്ഥാനാർഥിയാകും എന്ന് ഉറപ്പായി.

തിരുവനന്തപുരം സീറ്റിലേക്ക് നടനും ബി.ജെ.പി പ്രവർത്തകനുമായ കൃഷ്ണകുമാറിനെ എൻ.ഡി.എ പരിഗണിക്കുന്നു എന്ന വാർത്തയായിരുന്നു പുറത്തു വന്നത്. ബി.ജെ.പിയുടെയോ എൻ.ഡി.എയുടെയോ ഭാഗത്തു നിന്ന് സ്ഥിരീകരണം ഉണ്ടായില്ലെങ്കിലും കൃഷ്ണകുമാർ പ്രധാനമന്ത്രി നരേന്ദമോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചതോടെ ചർച്ചകൾ വർധിച്ചു. കുടുംബത്തോടൊപ്പമാണ് കൃഷ്ണകുമാർ നരേന്ദമോദിയെ കണ്ടത്. കൃഷ്മകുമാറും മക്കളും മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. സി.പി. ജോൺ ആണ് യു.ഡി.എഫ് സ്ഥാനാർഥി.

ബി.ജെ.പിയുടെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക

1. പീരുമേട് - വി. രതീഷ്

2. പുതുപ്പള്ളി -രവീന്ദ്രനാഥ് വാകത്താനം

3. മാവേലിക്കര (SC) -അജിമോൻ

4. അടൂർ (SC) പന്തളം പ്രതാപൻ

5. ചവറ -കെ.ആർ.രാജേഷ്

6. ചടയമംഗലം ആർ. എസ് അരുൺ രാജ്

7. ചിറയൻകീഴ് (SC) -ബി.എസ്. അനൂപ്

8. തിരുവനന്തപുരം -കരമന ജയൻ

9. അരുവിക്കര വിവേക് ഗോപൻ

10. കോവളം - ടി.എൻ സുരേഷ്

11. നെയ്യാറ്റിൻകര -എസ്. രാജശേഖരൻ നായർ 

Tags:    
News Summary - thiruvananthapuram bjp candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.