തൃശൂരിൽ കാണാതായ എം.ബി.എ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ

തൃശൂർ: തൃശൂർ അവണൂരിൽ കാണാതായ എം.ബി.എ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. അരുണാട്ടുകര ജോൺ മത്തായി സെന്‍ററിലെ രണ്ടാം വർഷ വിദ്യാർഥിനി അനുപ്രിയ(25) യുടെ മൃതദേഹമാണ് മണലിത്തറക്ക് സമീപമുള്ള തോട്ടിൽ നിന്നും കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോയ അനുപ്രിയ തിരികെ എത്താതിനെ തുടർന്ന് ബന്ധുക്കൾ പോലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം പ്രാഥമിക നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി വിട്ടു നൽകി.

Tags:    
News Summary - Body of missing MBA student found in Thrissur creek

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.