Posted On
date_range Updated On
date_range കാസർകോട് ആത്മഹത്യക്ക് ശ്രമിച്ച ബി.എൽ.ഒ മരിച്ചു
കാസർഗോഡ്: കാസർകോട് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച ബി.എൽ.ഒ മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദ് ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേസമയം സവാദിന്‍റേത് ആത്മഹത്യയല്ല, സിസ്റ്റം കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കലക്ടർ എത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കളും നാട്ടുകാരും നിലപാടറിയിച്ചു. ജോലി സമ്മർദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ചെർക്കള ഗവ. ഹയർസെക്കന്‍ററി സ്കൂൾ അധ്യാപകനാണ് സവാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.