അഞ്ചുപേർക്ക് കോവിഡ്: ഗുജറാത്തി സമൂഹത്തിൽ ആശങ്ക

മ​ട്ടാ​ഞ്ചേ​രി: ര​ണ്ടു​ദി​വ​സ​ത്തി​ലാ​യി ത​ങ്ങ​ളു​ടെ സ​മൂ​ഹ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വാ​ർ​ത്ത മ​ട്ടാ​ഞ്ചേ​രി​യി​ലെ ഗു​ജ​റാ​ത്തി വി​ഭാ​ഗ​ത്തി​ൽ ആ​ശ​ങ്ക പ​ര​ത്തി. പാ​ല​സ് റോ​ഡി​ൽ ന​വ​നീ​ത് ടെ​മ്പി​ൾ വ​ള​പ്പി​ലെ ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക്കും ഭാ​ര്യ​ക്കും പ​ഴ​യ സി​റ്റി റേ​ഷ​നി​ങ്​ ഓ​ഫി​സി​ന്​ സ​മീ​പ​ത്തെ ഭാ​ട്ടി​യ വാ​ഡി​യി​ലെ ഒ​രാ​ൾ​ക്കും ധാ​പ്പി ലെ​യി​നി​ൽ ക്വാ​റ​ൻ​റീ​നി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് പോ​സി​റ്റി​വാ​യ​ത്.

പാ​ല​സ് റോ​ഡി​ൽ​നി​ന്ന്​ ന​വ​നീ​ത് ടെ​മ്പി​ൾ വ​ള​പ്പി​ലേ​ക്കു​ള്ള ക​വാ​ടം ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി. കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ല​സ് റോ​ഡി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.ക​ഴി​ഞ്ഞ 22ന് ​തു​ട​ങ്ങി 10 ദി​വ​സം നീ​ണ്ട ഗ​ണേ​ശോ​ത്സ​വ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ന​വ​നീ​ത് കൃ​ഷ്ണ ടെ​മ്പി​ളി​ൽ 10ദി​വ​സ​വും സ​മൂ​ഹ അ​ക​ലം പാ​ലി​ക്കാ​തെ വി​വി​ധ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​താ​യി പ​റ​യു​ന്നു. സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ത​ന്നെ ഇ​േ​ത​ക്കു​റി​ച്ച് പൊ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടും അ​വ​ർ ഗൗ​ര​വ​ത്തി​ൽ എ​ടു​ത്തി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ക്ഷേ​ത്ര​ത്തി​ൽ 10 ദി​വ​സ​വും രാ​വി​ലെ​യും വൈ​കീ​ട്ടും ആ​ര​തി​യു​ണ്ടാ​യി​രു​ന്നു. 10ാം ദി​വ​സം ന​ട​ന്ന ഗ​ണേ​ശ വി​ഗ്ര​ഹ​നി​മ​ജ്ജ​ന​ത്തി​ലും ധാ​രാ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്രേ.

Tags:    
News Summary - Covid in gujarati society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.