വെളിച്ചെണ്ണ കാണാതായ സംഭവം: നഷ്ടം ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കും

മട്ടാഞ്ചേരി: ഭക്ഷ്യവകുപ്പിന്റെ കരുവേലിപ്പടി ഗോഡൗണിൽനിന്ന് വെളിച്ചെണ്ണ കാണാതായ സംഭവത്തിൽ സപ്ലൈകോക്ക് ഉണ്ടായ നഷ്ടം ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കാൻ തീരുമാനം.

ഏഴുലക്ഷം രൂപയാണ് നഷ്ടമുണ്ടായിരിക്കുന്നത്. സപ്ലൈകോ വഴി വിതരണം ചെയ്യാൻ ഗോഡൗണിൽ സൂക്ഷിച്ച വെളിച്ചെണ്ണ പാക്കറ്റുകളാണ് കാണാതായത്. ഇത് സംബന്ധിച്ച് സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തുകയും ഗോഡൗണിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനിൽനിന്ന് പിഴയീടാക്കാൻ നിർദേശവും നൽകിയത്.

ഇയാളെ സംഭവത്തിൽ കരുവേലിപ്പടി ഗോഡൗണിൽനിന്ന് സ്ഥലം മാറ്റിയിരുന്നു. ഗോഡൗണിൽനിന്ന് വെളിച്ചെണ്ണ പാക്കറ്റുകളുടെ വലിയ പെട്ടികളാണ് കാണാതായത്. പിറ്റേ ദിവസം വെളിച്ചെണ്ണ എടുത്ത ശേഷം പാക്കറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

Tags:    
News Summary - Coconut oil missing incident: Loss will be recovered from the officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.