Posted On
date_range Updated On
date_range സഹോദരങ്ങളെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
മട്ടാഞ്ചേരി: സഹോദരങ്ങളെ ആക്രമിച്ച കേസിലെ പ്രതികളെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ ഹസൈനാർ, ഹുസൈനാർ, സുഹൃത്ത് ബിനു എന്നിവരെ ആക്രമിച്ച കേസിൽ പ്രതികളായ ഫോർട്ട്കൊച്ചി ഫിഷർമെൻ കോളനിയിൽ അമൽ ജേക്കബ്, ഷാരോൺ വർഗീസ്, അനോഷ്, നിഖിൽ ആൻറണി, ഹാൻസി ഫ്രാങ്ക്ളിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചെമ്മീൻസ് ജങ്ഷന് സമീപത്ത് ഒന്നാം പ്രതി അമൽ ജേക്കബ് അമിത വേഗത്തിൽ ബൈക്കുമായി വന്നത് ചോദ്യം ചെയ്തതിെൻറ വിരോധത്തിൽ സംഘം ആക്രമിച്ച് ഗുരുതര പരിക്കേൽപിക്കുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.