കിഴക്കമ്പലം: പട്ടിമറ്റം നെല്ലാട് ആര്യ ഇൻറര്‍നാഷനല്‍ ബാര്‍ ഹോട്ടലില്‍ സംഘം ചേര്‍ന്ന് ആക്രമണം നടത്തിയ കേസില്‍ അഞ്ചുപേർ പിടിയിൽ. നെല്ലാട് സ്വദേശികളായ കാരിക്കാക്കുഴിയില്‍ വീട്ടില്‍ അനന്തു (24), പാര്‍പ്പനാല്‍ വീട്ടില്‍ അരുണ്‍ (21), കൂറ്റന്‍പാറയില്‍ ഡാനി (21), കാരിക്കാക്കുഴിയില്‍ അജിത്ത് (24), വാളകം കുന്നക്കാല്‍ മണിയിരിയില്‍ വീട്ടിൽ സോനു (23) എന്നിവരാണ് കുന്നത്തുനാട് പൊലീസിെൻറ പിടിയിലായത്.
ഏപ്രില്‍ ആറിന് രാത്രി ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്കാന് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു. ജീവനക്കാരെ മർദിച്ചതറിഞ്ഞ് ബാറിലെത്തി ആക്രമണം തടയാന്‍ ശ്രമിച്ച മാനേജിങ് ഡയറക്ടര്‍ പ്രദീപിനെ പട്ടികകൊണ്ടടിച്ച് തലക്കും കൈക്കും മാരകമായ പരിക്കേൽപിക്കുകയും ചെയ്തു. ഒളിവില്‍ കഴിഞ്ഞ പ്രതികളെ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തില്‍ രൂപവത്കരിച്ച അന്വേഷണസംഘം പാലക്കാട്, നെല്ലാട് എന്നിവിടങ്ങളില്‍നിന്നാണ് പിടികൂടിയത്.
പെരുമ്പാവൂര്‍ ഡിവൈ.എസ്.പി എന്‍.ആര്. ജയരാജ്, കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ സി. ബിനുകുമാര്‍, എസ്.ഐമാരായ ലെബിമോന്‍, എബി ജോര്‍ജ്, ടി.സി. ജോണി, എ.എസ്.ഐ എം.എ. സജീവന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എ. അബ്ദുൽ മനാഫ്, ടി.എ. അഫ്സല്, പി.എം. നിഷാദ്, ആര്. അജിത്ത്, കെ.എം. ഷിയാസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.