പള്ളുരുത്തി: ഓട്ടോ ഡ്രൈവർ ആത്മഹത്യചെയ്ത സംഭവത്തിൽ അന്വേഷണം ഇഴയുന്നു. ആഗസ്റ്റ് 27നാണ് തോപ്പുംപടി വാലുമ്മൽ പാരിജാതം വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്ന അനീഷ് ആത്മഹത്യ ചെയ്തത്.
ലോക്ഡൗണും കെണ്ടയ്ൻമെൻറ് സോണും ആയതോടെ ഓട്ടോ വീടിനു പുറത്തിറക്കാൻപോലും കഴിയാത്തതിനാൽ മൂന്നുമാസത്തെ വീട്ടുവാടക കൊടുക്കാനായിരുന്നില്ല.
വീട്ടുടമ വീട് ഒഴിയാൻ ആവശ്യപ്പെടുകയും പുതിയ വാടകക്കാരന് വീട് കാണിച്ചുകൊടുക്കുകയും ചെയ്തു. വീട്ടുടമയുടെ നിരന്തര ഭീഷണിയെ തുടർന്ന് മാനസികമായി തകർന്ന അനീഷ് ആത്മഹത്യ ചെയ്തുവെന്നാണ് ഭാര്യ സൗമ്യ തോപ്പുംപടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
എന്നാൽ, പരാതി നൽകി മാസം ഒന്നു കഴിഞ്ഞിട്ടും അന്വേഷിക്കാൻ പൊലീസ് തയാറായിട്ടില്ല. തെളിവായി വീട്ടുടമ ഭീഷണിപ്പെടുത്തി അയച്ച വാട്സ് ആപ് സന്ദേശങ്ങൾ ഉൾപ്പെടുന്ന മൊബൈലും പൊലീസ് ഇതുവരെ തിരിച്ച് നൽകിയിട്ടില്ല. കേസിൽ ബാഹ്യമായ ഇടപെടലുകൾ നടന്നതായാണ് പൊതുജനങ്ങൾ സംശയിക്കുന്നത്.
എന്നാൽ, സ്റ്റേഷനിലെ പൊലീസുകാർക്ക് കോവിഡ് ബാധിച്ചത് സംബന്ധമായ കാര്യങ്ങളെ തുടർന്നാണ് അന്വേഷത്തെ ബാധിച്ചതെന്നാണ് പൊലീസ് പറയുന്നത്.
രണ്ട്, ഒമ്പത് വയസ്സുള്ള കുട്ടികൾ, അനീഷിെൻറ 70 വയസ്സുകാരി മാതാവ്, സൗമ്യ, സൗമ്യയുടെ 60 വയസ്സുകാരി മാതാവ് എന്നിവരടങ്ങുന്ന കുടുംബം മറ്റ് വരുമാനങ്ങളൊന്നും ഇല്ലാതെ ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.