ഗായത്രി, നന്ദിനി, സുമൻ
Posted On
date_range Updated On
date_range ജ്വല്ലറിയിൽ മോഷണശ്രമം; മൂന്ന് യുവതികൾ പിടിയിൽ
കാക്കനാട്: ജ്വല്ലറിയിൽ മോഷണത്തിന് ശ്രമിച്ച മൂന്ന് അന്തർ സംസ്ഥാന യുവതികൾ പിടിയിൽ. ഗുജറാത്തിലെ സൂറത്ത് സ്വദേശിനികളായ നന്ദിനി (20), സുമൻ (20), ഗായത്രി (18) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപത്തെ അയറിൻ ഗോൾഡൻ ഡയമണ്ട്സിലാണ് മോഷണശ്രമം നടത്തിയത്.
മൂക്കുത്തി വാങ്ങാനെത്തിയ പ്രതികൾ സ്വർണമാല മോഷ്ടിക്കാൻ ശ്രമിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപെടുകയും ഇവർ പൊലീസിൽ അറിയിക്കുകയും ആയിരുന്നു. തുടർന്ന്, തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ ആർ. ഷാബുവിന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.