അ​ഖി​ൽ

എം.ഡി.എം.എ കടത്ത്; യുവാവ് പിടിയിൽ

അങ്കമാലി: ബംഗളൂരുവിൽനിന്ന് ബസ് മാർഗം രാസലഹരി കടത്തുന്നതിനിടെ യുവാവ് പൊലീസ് പിടിയിൽ. പഴന്തോട്ടം വെമ്പിള്ളി എള്ളുവിള പുത്തൻവീട്ടിൽ അഖിലിനെയാണ് (30) ദേശീയപാത അങ്കമാലിയിൽ ബസ് തടഞ്ഞ് പിടികൂടിയത്. അഖിലിന്‍റെ ബാഗിന്‍റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 3.2 ഗ്രാം രാസലഹരി റൂറൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും അങ്കമാലി പൊലീസും ചേർന്നാണ് പിടികൂടിയത്.

ഫെയ്സ് ക്രീം കുപ്പിയിൽ ലോഷന്‍റെ ഇടയിൽ പ്രത്യേകം ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിവൈ.എസ്.പിമാരായ ജെ. ഉമേഷ് കുമാർ, ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എ. രമേശ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - MDMA smuggling; Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.