പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range 1248 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ
അങ്കമാലി: സ്പിരിറ്റുമായി രണ്ടുപേർ എക്സൈസിന്‍റെ പിടിയിൽ. കൊല്ലം ചാത്തന്നൂർ പി.ജെ. നിവാസിൽ രതീഷ് (43), പറവൂർ ചെറിയപല്ലംതുരുത്ത് കാക്കനാട്ട് വീട്ടിൽ സന്തോഷ് (57) എന്നിവരാണ് കോതകുളങ്ങരയിലെ പ്രവർത്തിക്കാത്ത സിമൻറ് ഇഷ്ടിക നിർമാണ കേന്ദ്രത്തിൽ 1248 ലിറ്റർ സ്പിരിറ്റുമായി പിടിയിലായത്.
അങ്കമാലി എക്സൈസ് ഇൻസ്പെക്‌ടർ എ. വിപിൻദാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.
അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പത്മകുമാർ, പി.കെ.ബിജു, സുരേഷ് ബാബു, രഞ്ജു എൽദോ തോമസ്, വി.എസ്. ഷൈജു, പ്രിവൻറിവ് ഓഫിസർമാരായ ഷിബു, രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ അജീഷ്, നൗഫൽ, സൽമാനുൽഫാരിസ്, സജീഷ് എന്നിവരുൾപ്പെട്ട എക്സൈസ് സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.