ആലുവ നഗരസഭ ബസ് സ്റ്റാൻഡിൽ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു
ആലുവ: നഗരസഭ ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം. കടുങ്ങല്ലൂർ ബസിൽ കയറിയ സ്ത്രീയുടെ മാല പൊട്ടിക്കാനാണ് ശ്രമം നടന്നത്. എന്നാൽ, ശ്രമം പരാജയപ്പെട്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഈ സമയം സമീപത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ ഈ ദൃശ്യം പകർത്താൻ ശ്രമിച്ചപ്പോൾ പൊലീസ് എതിർക്കുകയും അവരോട് തട്ടിക്കയറുകയുമാണ് ചെയ്തത്.
കേസ് ഒതുക്കി തീർക്കാനാണ് ഇത്തരത്തിൽ പെരുമാറിയതെന്നാണ് ആക്ഷേപം. പിന്നീട് ഇത് സംബന്ധിച്ച് പൊലീസ് സ്‌റ്റേഷനിൽ അന്വേഷിച്ചെങ്കിലും ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. കൊല്ലം സ്വദേശിയാണ് മാല പൊട്ടിക്കാൻ ശ്രമിച്ചതെന്നാണറിയുന്നത്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് വാഹനത്തിൽ നിന്ന് ബാറ്ററി മോഷ്ടിച്ചയാളെ പിടികൂടിയെങ്കിലും പ്രതിയെ വിട്ടയച്ച് പൊലീസ് ബാറ്ററിയുമായി പോവുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.