ആലുവ യു.സി കോളജ് കവാടത്തിന് മുന്നിൽ വിദ്യാർഥിനികൾ നടത്തുന്ന രാത്രി സമരം
Posted On
date_range Updated On
date_range ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ: ആലുവ യു.സി കോളജിൽ വിദ്യാർഥിനികളുടെ രാത്രി സമരം
ആലുവ: യു.സി കോളജിൽ വിദ്യാർഥിനികളുടെ രാത്രി സമരം. രാത്രി കോളജ് കവാടത്തിന് മുന്നിൽ ലേഡീസ് ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥിനികളും കുത്തിയിരുന്നു കൊണ്ടാണ് സമരം ചെയ്തത്.
വിദ്യാർഥിനികളെ ഞായറാഴ്ച ദിവസങ്ങളിൽ പുറത്തേക്ക് വിടുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. ഹോസ്റ്റലിൽ കയറേണ്ട സമയം ആൺകുട്ടികളുടേതും പെൺകുട്ടികളുടേതും രണ്ടു തരത്തിലാക്കുകയും ചെയ്തു. ഇത്തരം നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികൾ സമരവുമായി മുന്നിട്ട് ഇറങ്ങിയത്.
അനുകൂലമായ തീരുമാനം ഉണ്ടാകും വരെ സമരം തുടരുവാനാണ് വിദ്യാർഥിനികളുടെ തീരുമാനം. കോളജ് ലേഡീസ് ഹോസ്റ്റൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.