Posted On
date_range Updated On
date_range ഭർത്താവ് മർദിച്ചതായി പരാതി
ആലുവ: യുവതിയെ ഭർത്താവ് മർദിച്ചതായി പരാതി. തായിക്കാട്ടുകര സ്വദേശി ജെറിൻ ബാബുവിനെതിരെ ഭാര്യ അക്ഷയയാണ് ആലുവ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. അക്ഷയ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. രണ്ടാഴ്ച്ച മുൻപും അക്ഷയ പരാതി നൽകിയിരുന്നു.
അതിനെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് സി.ഐ പറഞ്ഞു. ഇതിനിടയിലാണ് പുതിയ പരാതി. ഇതേ കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ നടപടിയെടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തായിക്കാട്ടുകരയിലെ രണ്ടു നില വീട്ടിൽ താഴെയും മുകളിലുമായി വെവ്വേറെയാണ് ഇരുവരും കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.