ഗർഭിണിയെയും പിതാവിനെയും മർദിച്ച സംഭവം; ഭർത്താവ് ഉൾ​െപ്പടെ അഞ്ചുപേർക്കെതിരെ കേസ്​

ആലങ്ങാട്: ഗർഭിണിയായ ഭാര്യയെയും ഭാര്യ പിതാവിനെയും മർദിച്ച സംഭവത്തിൽ ഭർത്താവ് ഉൾ​െപ്പടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. ആലുവ തുരുത്ത് സ്വദേശി സലീമിനെയും മകള്‍ നഹ്‍ലത്തിനെയും മർദിച്ച സംഭവത്തിൽ ഒന്നാം പ്രതിയും നഹ്‍ലത്തി​െൻറ ഭർത്താവുമായ ആലങ്ങാട് സൗത്ത് മറിയപ്പടി ചേർത്തനാട് റോഡ് തോട്ടത്തിൽപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് അലി ജൗഹർ (28) മാതാവ് സുബൈദ (55), സഹോദരിമാരായ ഷെബീന, ഷെറീന, സുഹൃത്ത് മുഹ്താസ് എന്നിവർക്കെതിരെയാണ് കേസ്.

തെക്കെ മറിയപ്പടി ചേർത്തനാട് റോഡിലുള്ള വാടക വീട്ടിലായിരുന്നു മർദനം. സ്ത്രീധനം ആവശ്യപ്പെട്ടാണ് ജൗഹർ മർദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ്​ നാലുമാസം ഗർഭിണിയായ നഹ്​ലത്തും പിതാവും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ (ആലങ്ങാട്) വെസ്​റ്റ്​ പൊലീസ് ഇൻസ്പെക്ടർ മൃദുൽകുമാറാണ് കേസന്വേഷണം നടത്തുന്നത്

. 2020 ഒക്ടോബർ 22നായിരുന്നു വിവാഹം. വിവാഹ സമയത്ത് 10 ലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം പോ​െരന്നും പറഞ്ഞായിരുന്നത്രെ മര്‍ദനം. ഗർഭസ്ഥ ശിശുവിന്​ കുഴപ്പമില്ലെന്ന് സ്കാനിങ്ങിൽ വ്യക്​തമായതായി സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായും മുഖ്യപ്രതി ഒളിവിലാണെന്നും ഇൻസ്പെക്ടർ മൃദുൽകുമാർ പറഞ്ഞു.

പൊലീസ് അലംഭാവം കാണിച്ചതായി ആരോപണം

ആലുവ: ഗർഭിണിക്കും പിതാവിനും മർദനമേറ്റ സംഭവത്തിൽ പൊലീസ് നടപടി വൈകിപ്പിച്ചതായി ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ പൊലീസിനെതിരെ രംഗത്തുവന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് മർദിച്ചതായി ആരോപിച്ചാണ് ബുധനാഴ്ച വൈകീട്ട്​ സലീമും നഹ്‍ലത്തും ആലങ്ങാട് പൊലീസ് സ്​റ്റേഷനിലെത്തിയത്. പൊലീസ് നിർദേശിച്ചതനുസരിച്ചാണ് ഇരുവരെയും ആലുവ ജില്ല ആശുപത്രിയിൽ പ്രവേശിച്ചത്. എന്നാൽ, ഇവരുടെ മൊഴിയെടുക്കാൻ പൊലീസ് എത്തിയില്ല.

ഇതിനി​െട ജൗഹറും സംഘവും ആശുപത്രിയിൽ എത്തിയിരുന്നു. ഒരു മണിക്കൂറിലധികം ഇവിടെ ചെലവഴിച്ച പ്രതിയെ പിടികൂടാൻ പൊലീസിന് കഴിയുമായിരുന്നു. ഇതിന് തയാറാകാതെ കടന്നുകളയാൻ സാഹചര്യമൊരുക്കിയെന്നാണ്​ പരാതി. ആലങ്ങാട് പൊലീസി​െൻറ ഭാഗത്തുനിന്ന് അനുകൂല നടപടിയില്ലാതെ വന്നതോടെ റൂറൽ പൊലീസ് വനിത സെല്ലിന് പരാതി നൽകി.

തുടർന്ന് മീഡിയവൺ ചാനലിൽ വാർത്ത വന്നതോടെയാണ് പൊലീസ് അനങ്ങിയതെന്നും എം.എൽ.എ ആരോപിച്ചു. പൊലീസ് അലംഭാവത്തെക്കുറിച്ച്​ അന്വേഷണം നടത്തണമെന്ന് എം.എൽ.എ റൂറൽ എസ്.പിയോട് ആവശ്യപ്പെട്ടു. ചികിത്സയിൽ കഴിയുന്ന നഹ്‍ലത്തിനെ എം.എൽ.എ സന്ദർശിച്ചു.

Tags:    
News Summary - the incident of pregnant lady and father beaten up; case against five person including husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.