നിയമവിരുദ്ധമായി സൗന്ദര്യവർധക വസ്തുക്കൾ വിൽപന നടത്തിയതിന് തൃപ്പൂണിത്തുറയിലെ സ്ഥാപനത്തിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോൾ
കാക്കനാട്: നിയമവിരുദ്ധമായ സൗന്ദര്യവർധക വസ്തുക്കൾ വിൽപന നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ നടപടി. തൃപ്പൂണിത്തുറ ഹോസ്പിറ്റൽ റോഡിൽ പ്രവർത്തിക്കുന്ന ഡാസിൽസ് കലക്ഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്.
എറണാകുളം ജില്ലയിലെ അസി. ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയത്തിലെ ഇന്റലിജൻസ് വിഭാഗം ഡ്രഗ്സ് ഇൻസ്പെക്ടർ കെ.ആർ. നവീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി ലേബൽ ചെയ്തതും ചെയ്യാത്തതുമായ സൗന്ദര്യ വസ്തുക്കൾ പിടികൂടിയത്. വിദേശ നിർമിതവും ഇന്ത്യൻ നിർമിതവുമായ 30,000 രൂപയോളം വിലവരുന്ന കോസ്മറ്റിക് വസ്തുക്കൾ തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പരിശോധനയിൽ ഡ്രഗ്സ് ഇൻസ്പെക്ടർമാരായ ടി.ഐ. ജോഷി, ഗ്ലാഡിസ് പി.കാച്ചപ്പിള്ളി, ടെസി തോമസ്, നിഷ വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.