Posted On
date_range Updated On
date_range മഹാരാജാസ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിയെ റാഗ് ചെയ്തെന്ന് പരാതി
കൊച്ചി: മഹാരാജാസ് കോളജ് ഹോസ്റ്റലിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയെന്ന് പരാതി. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിക്കെതിരെയാണ് പരാതി.
മലപ്പുറം സ്വദേശിയായ മലയാളം ഒന്നാംവർഷ ബിരുദ വിദ്യാർഥി റോബിൻസനെ രണ്ടുദിവസമായി ക്രൂരമായ റാഗിങ്ങിന് വിധേയമാക്കിയെന്ന് പരാതിയിൽ പറയുന്നു. റോബിൻസനെ പരിക്കുകളോടെ ഇന്ദിര ഗാന്ധി കോഓപറേറ്റിവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഹോസ്റ്റലിൽ താമസിക്കാൻ സൗകര്യം നൽകാമെന്നുപറഞ്ഞ് വിളിച്ചുകൊണ്ട് വന്ന് റാഗിങ്ങിന് വിധേയമാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. പ്രിൻസിപ്പലിനും എറണാകുളം സെൻട്രൽ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.