Posted On
date_range Updated On
date_range വയോധികയുടെ തലക്ക് വെട്ടിയ മകനെതിരെ കേസെടുത്തു
കിഴക്കമ്പലം: വോട്ട് ചെയ്ത് വന്ന വൃദ്ധമാതാവിനെ മദ്യലഹരിയിലായിരുന്ന മകന്‍ തലക്ക് വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അമ്മയുടെ മൊഴിപ്രകാരമാണ് കേസെടുത്തെതന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.കിഴക്കമ്പലം മണ്ണാറപ്രായി മേരിയെയാണ് (70) മകന്‍ ബേസില്‍ (45) തലക്ക് വെട്ടിപ്പരിക്കേല്‍പിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ഏഴിന് 13ാം വാര്‍ഡിലെ കള്ളുഷാപ്പ് റോഡിലാണ് സംഭവം. മേരിയുടെ വീടിന് സമീപത്ത് ഷട്ടില്‍ കളിച്ചുകൊണ്ടിരുന്നവരാണ് ഇവിടെനിന്ന് ആദ്യം കരച്ചില്‍ കേട്ടത്. തുടര്‍ന്ന് പരിക്കേറ്റ മേരിയെ അയല്‍വാസികളാണ് പഴങ്ങനാെട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാവിലെ മുതല്‍ മദ്യലഹരിയിലായിരുന്ന മകൻ മയങ്ങുന്നതിനിടെ മാതാവ് വോട്ട് രേഖപ്പെടുത്താന്‍ ബൂത്തിലേക്ക് പോയതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.