90ാം വർഷവും മഞ്ഞനിക്കര തീർഥയാത്ര: നിർവൃതിയിൽ വിശ്വാസികൾ

കൊച്ചി: വടക്കൻ മേഖല മഞ്ഞനിക്കര കാൽനട തീർഥയാത്ര മുടങ്ങാതെ 90ാം വർഷവും പൂർത്തീകരിച്ചതി‍ൻെറ നിർവൃതിയിൽ വിശ്വാസികൾ. മണീടിൽനിന്ന് തുടങ്ങി എം.സി റോഡിലൂടെ കയറ്റങ്ങളും പകൽ ചൂടും നേരിട്ടാണ് യാത്ര മഞ്ഞനിക്കരയിൽ എത്തുന്നത്. ഈ മാസം എട്ടിന് മണീട് സെന്‍റ്​ കര്യാക്കോസ് കത്തീഡ്രലിൽനിന്നാണ് ആരംഭം. ഡോ. മാത്യൂസ് മോർ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്തമാർ ആശീർവദിച്ച് കൈമാറിയ പതാക തീർഥയാത്രയുടെ പ്രസിഡന്‍റ്​ ഫാ. തോമസ് പൂതിയോട്ട്, കൺവീനർമാരായ ഇ.സി. രാജു ഇല്ലിമൂട്ടിൽ, സിജു ജോസ് വൈശ്ശേരിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മൂന്ന് ദിവസത്തെ തീർഥയാത്രയിൽ വൈദികരും വിശ്വാസികളും പങ്കെടുത്തു. ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവയുടെ ദേഹവിയോഗ വർഷത്തിൽ പിറവത്തിനടുത്ത് മണീടിൽനിന്ന്​ ഏഴ് വിശ്വാസികൾ ആരംഭംകുറിച്ചതാണ് കാൽനട തീർഥയാത്ര. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും പ്രതീകാത്മകമായി പ്രധാന രഥവുമായി ചുരുക്കം ആളുകളാണ് എത്തിയിരുന്നത്. ER manjinikkara: വടക്കൻ മേഖല കാൽനട തീർഥയാത്ര മഞ്ഞനിക്കരയിൽ എത്തിയപ്പോൾ ലഭിച്ച സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.