709 പേർക്ക് കോവിഡ്; 1298 രോഗമുക്തി

കൊച്ചി: ജില്ലയിൽ 709 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1298 പേർ രോഗമുക്തരാകുകയും ചെയ്തു. ചൊവ്വാഴ്ചത്തെ രോഗസ്ഥിരീകരണ നിരക്ക് 6.64 ആണ്. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 685 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. തൃപ്പൂണിത്തുറ (45), തൃക്കാക്കര (33), മരട് (16), ഇടപ്പള്ളി (15), കലൂർ (15), കളമശ്ശേരി (15), ഐക്കരനാട് (14), ഉദയംപേരൂർ (13), ചേരാനല്ലൂർ (13), പള്ളുരുത്തി (13), പായിപ്ര (12), ആലുവ (11), കറുകുറ്റി (11), കോതമംഗലം (11), നോർത്ത്​ പറവൂർ (11) എന്നിവിടങ്ങളിലാണ് പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,441 ആയി. 1489 പേരെകൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 41,096 ആണ്. സർക്കാർ-സ്വകാര്യ മേഖലകളിൽനിന്ന്​ 10,682 സാമ്പിൾകൂടി പരിശോധനക്ക് അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.