44 വിദ്യാലയങ്ങളിലേക്ക്​ കായികോപകരണങ്ങൾ നൽകി

പറവൂർ: വിദ്യാർഥികളുടെ കായികക്ഷമത വർധിപ്പിക്കാൻ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 44 സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ എൽ.പി, യു.പി വിഭാഗം കുട്ടികൾക്ക് കായികോപകരണങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്തിന്‍റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവിട്ട് കാരംസ് ബോർഡ്, വോളിബാൾ, ക്രിക്കറ്റ് ബാറ്റും ബാളുകളും, ഷട്ടിൽ ബാറ്റുകൾ, ടെന്നി കോയ്റ്റ് റിങ്ങ്, ഫ്ലൈയിങ്ങ് ഡിസ്ക് എന്നിവയും സാനിറ്റൈസറുമാണ് വിതരണം ചെയ്തത്. പ്രസിഡന്‍റ്​ സിംന സന്തോഷ് കായികോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബബിത ദിലീപ് അധ്യക്ഷത വഹിച്ചു. ഗാന അനൂപ്, സുരേഷ് ബാബു, ജെൻസി തോമസ്, കെ.എൻ. ലത, പി.വി. പ്രതീക്ഷ എന്നിവർ സംസാരിച്ചു. ചിത്രം EA PVR vidhyarthikalkke 5 പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്കൂളുകൾക്കുള്ള കായികോപകരണങ്ങളുടെ വിതരണം പ്രസിഡൻറ് സിംന സന്തോഷ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.