കൊച്ചി: വർഷങ്ങളായി ഒമ്പത്, പത്ത് ക്ലാസുകളിൽ രണ്ടാമത്തെ ഡിവിഷനിൽ അധ്യാപകരെ നിലനിർത്താൻ അനുവദിച്ചിരുന്ന 1:40 അനുപാത ആനുകൂല്യം ഈ വർഷം നൽകില്ലെന്ന ഉത്തരവ് പൊതുവിദ്യാഭ്യാസത്തോടുള്ള വെല്ലുവിളിയും അധ്യാപക സമൂഹത്തോടുള്ള അവഹേളനവുമാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ല കമ്മിറ്റി ആരോപിച്ചു. ജില്ല പ്രസിഡന്‍റ് രഞ്ജിത് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ കെ. മിനിമോൾ, സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ.എ. ഉണ്ണി, സി.വി. വിജയൻ, ഷക്കീല ബീവി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിൻസെന്‍റ് ജോസഫ്, സാബു വർഗീസ്, കെ.എ. റിബിൻ, ഷൈനി ബെന്നി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.