10 മിനിറ്റ്​കൊണ്ട് പ്രതിയെ കണ്ടുപിടിച്ചു; സൈബർ പൊലീസിന് നന്ദി പറഞ്ഞ് നടൻ ടിനി ടോം

ആലുവ: 10 മിനിറ്റ്കൊണ്ട് പ്രതിയെ കണ്ടുപിടിച്ച റൂറൽ സൈബർ പൊലീസ് സ്റ്റേഷന് നന്ദി പറഞ്ഞ് നടൻ ടിനി ടോം. സമൂഹ മാധ്യമത്തിൽ ലൈവ് വന്നാണ് അദ്ദേഹം ത‍ൻെറ നന്ദി അറിയിച്ചത്. ഒരു യുവാവി‍ൻെറ നിരന്തര ഫോൺവിളി ശല്യമായപ്പോഴാണ് ടിനി ടോം സൈബർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്. വിളികൾ അസഹ്യമായപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് പല പല നമ്പറുകളിൽനിന്ന് മാറി മാറി വിളിച്ച് അനാവശ്യങ്ങൾ പറഞ്ഞ് പ്രകോപിപ്പിക്കാൻ തുടങ്ങി. ഫോൺ ഓൺ ചെയ്യാൻ പറ്റാത്ത അവസ്ഥയുമായി. ടിനി ടോമിനെ ദേഷ്യപ്പെടുത്തി മറുപടി പറയിക്കുകയായിരുന്നു യുവാവി‍ൻെറ ലക്ഷ്യം. പരാതി ലഭിച്ചതിനെത്തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കി‍‍ൻെറ നേതൃത്വത്തിൽ സൈബർ സ്റ്റേഷനിൽ പ്രത്യേക ടീം രൂപവത്​കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. കണ്ണൂർ സ്വദേശിയാണ് യുവാവെന്ന് ഉടൻ പൊലീസ് കണ്ടെത്തി. പൊലീസ് അന്വേഷിക്കുന്നെന്നറിഞ്ഞ് ഇയാൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ശ്രമകരമായി യുവാവിനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പരാതിക്കാരനും സ്റ്റേഷനിലെത്തി. യുവാവി‍ൻെറ മാനസികാവസ്ഥ മനസ്സിലാക്കിയ ടിനി പരാതി പിൻവലിച്ചു. എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്.ഐമാരായ സി. കൃഷ്ണകുമാർ, എം.ജെ. ഷാജി, എസ്.സി.പി.ഒമാരായ വികാസ് മണി, നിമ്ന മരക്കാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.