കുന്നത്തുനാട് ഉപതെരഞ്ഞെടുപ്പ്​: 86.16 ശതമാനം പോളിങ്

blurb ഫലം ഇന്ന്​ പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ 11ാം വാർഡ്​ ഉപതെരഞ്ഞെടുപ്പിൽ 86.16 ശതമാനം പോളിങ് രേഖപ്പെടുത്തി. 1409 വോട്ടർമാരിൽ 1214 പേർ വോട്ട് ചെയ്തു. രാവിലെ പെയ്ത മഴയെ അവഗണിച്ചും വോട്ടർമാർ പോളിങ് ബൂത്തിലെത്തി. വെമ്പിള്ളി എൽ.പി സ്കൂളിലെ രണ്ട് ബൂത്തിലായിരുന്നു വോട്ടിങ്. ബുധനാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിൽ വോട്ട് എണ്ണും. നിലവിലെ അംഗം മരണ​പ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക് പുറമെ ട്വന്റി20യും മത്സരരംഗത്തുണ്ട്. നിലവിൽ യു.ഡി എഫിന്‍റേതായിരുന്നു വാർഡ്. രണ്ടാമതെത്തിയത്​ ട്വന്റി20യായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.