നെടുമ്പാശ്ശേരി അത്താണി വാർഡ് ഉപതെരഞ്ഞെടുപ്പ്: 83.78 ശതമാനം പോളിങ്

കരിയാട്: നെടുമ്പാശ്ശേരി പഞ്ചായത്ത് 17ാം വാർഡ് അത്താണി ടൗൺ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ 83.78 ശതമാനം പോളിങ്. ആകെയുള്ള 1406 പേരിൽ 1178 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 601 പുരുഷന്മാരും 577 സ്ത്രീകളും ഉൾപ്പെടുന്നു. അത്താണി അസീസി സ്കൂളിലെ രണ്ടു ബൂത്തിലായിരുന്നു വോട്ടിങ്. എൽ.ഡി.എഫിലെ ഡോ. എം.പി. ആന്റണിയും യു.ഡി.എഫിലെ ജോബി നെൽക്കരയുമാണ് പ്രധാന സ്ഥാനാർഥികൾ. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10ന് നെടുമ്പാശ്ശേരി പഞ്ചായത്ത് ഓഫിസിൽ നടക്കും. നെടുമ്പാശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വൈ. വർഗീസ് രാജിവെച്ച ഒഴിവിലാണ്​ തെരഞ്ഞെടുപ്പ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.