പറവൂർ: ദേശീയപാത 66 നിർമാണത്തിനായി ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ സ്ഥലം ഏറ്റെടുക്കുന്നതിൻെറ നഷ്ടപരിഹാരത്തുക വിതരണം വേഗത്തിലാക്കാൻ നടപടി ഊർജിതമാക്കി. ആറു മാസത്തിനകം പൂർത്തീകരിക്കാനുള്ള നടപടിയാണ് സ്വീകരിച്ചു വരുന്നത്. ചേരാനല്ലൂർ, പറവൂർ, ഇടപ്പള്ളി, വടക്കേക്കര വില്ലേജുകളിലെ 29 പേർക്കായി 29.12 കോടിയുടെ വിതരണം പൂർത്തിയാക്കി. ഓരോ വില്ലേജിൻെറയും സ്ഥലങ്ങളുടെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. ഇടപ്പള്ളി, ചേരാനല്ലൂർ, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, പറവൂർ, വടക്കേക്കര, മൂത്തകുന്നം വില്ലേജുകളിലായി 34 ഹെക്ടറാണ് ഏറ്റെടുക്കുക. എട്ട് വില്ലേജുകൾക്കായി 1114 കോടിയാണ് നഷ്ടപരിഹാരം. ഇതിൽ ദേശീയപാത അതോറിറ്റി സർക്കാറിന് കൈമാറിയ 253 കോടിയുടെ 50 ശതമാനം തുക വിതരണം ചെയ്തു കഴിയുമ്പോൾ അടുത്ത ഗഡു ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. രേഖകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകൾക്ക് നോട്ടീസ് അയക്കുന്നുണ്ട്. എന്നാൽ, നോട്ടീസ് ലഭിക്കുന്നതിന് കാത്ത് നിൽക്കേണ്ടെന്നും രേഖകൾ കൃത്യമായി കൈവശമുള്ളവർക്ക് നന്ത്യാട്ടുകുന്നത്തെ ഓഫിസിലെത്തി കൈമാറാമെന്നും െഡപ്യൂട്ടി കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.