വൈപ്പിന്‍: പള്ളിപ്പുറം, കുഴുപ്പിള്ളി പഞ്ചായത്തുകളില്‍ മുനമ്പം ജനമൈത്രി പൊലീസും വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് നടപ്പാക്കുന്ന സി.സി.ടി.വി പദ്ധതി റൂറല്‍ എസ്.പി കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്തു. സേവി താന്നിപ്പിള്ളി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തുളസി സോമന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ രമണി അജയന്‍, കെ.എസ്. നിബിന്‍, പഞ്ചായത്ത് അംഗം പോള്‍സണ്‍ മാളിയേക്കല്‍, എസ്.ഐ എ.കെ. സുധീര്‍, കെ.കെ. അബ്ദുറഹ്മാന്, പി.കെ. ഭാസി, ടി. എസ്. സജീവ്, പി.എസ്. ചിത്തരഞ്ജന്‍, ബേബി കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. റൂറല്‍ എസ്.പിയുടെ തൗസൻറ് ഐ പദ്ധതിയില്‍ സ്ഥാപിക്കുന്ന കാമറദൃശ്യങ്ങള്‍ ജില്ല പൊലീസ് കണ്‍ട്രോള്‍ റൂമിലും തത്സമയം ലഭിക്കും. ആദ്യഘട്ടത്തില്‍ 50 കാമറകളാണ് സ്ഥാപിക്കുന്നത്. കുറ്റകൃത്യങ്ങള്‍ കുറക്കാനും വാഹനാപകടക്കേസുകളില്‍ വസ്തുനിഷ്ഠ അന്വേഷണം നടത്താനും ക്രമസമാധാനപാലനം ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.