യുക്രെയ്​നിൽനിന്ന് 354 വിദ്യാർഥികൾകൂടി കൊച്ചിയിലെത്തി

നെടുമ്പാശ്ശേരി: യുക്രെയ്​നിൽനിന്ന് ഞായറാഴ്ച 354 വിദ്യാർഥികൾകൂടി കൊച്ചിയിലെത്തി. പുലർച്ച 1.20നും വൈകീട്ട് 6.50നും എത്തിയ എയർ ഏഷ്യ വിമാനങ്ങളിലാണ് വിദ്യാർഥികൾ എത്തിയത്. ആദ്യവിമാനത്തിൽ 174 പേരും രണ്ടാമത്തെ വിമാനത്തിൽ 180 പേരുമാണ് ഉണ്ടായിരുന്നത്. സംസ്ഥാന സർക്കാറാണ് ഇവരെയെല്ലാം പ്രത്യേക വിമാനത്തിൽ ഡൽഹിയിൽനിന്ന് നാട്ടിലെത്തിച്ചത്. രണ്ടുദിവസമായി മൊത്തം 724 പേർ കൊച്ചിയിലെത്തി. തിങ്കളാഴ്ചയും ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുദ്ധം ശക്തമായ കിയവ്, ഖാർകീവ്, ഒഡേസ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് എത്തിയവയിൽ ഏറെയും. റുമേനിയ, ഹംഗറി അതിർത്തിയിൽ കുടുങ്ങിക്കിടന്നവരാണിവർ. കൊച്ചിയിലിറങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി കോഴിക്കോട്, തിരുവനന്തപുരം ഭാഗങ്ങളിലേക്ക്​ സർവിസ് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.