വരാപ്പുഴയിലെ കുടിവെള്ള പദ്ധതി: നിർമാണം ഏപ്രിൽ 30നകം പൂർത്തിയാക്കും

വരാപ്പുഴ: കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി വരാപ്പുഴ ഗ്രാമപഞ്ചയത്തിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ ഏപ്രിൽ 30നകം പൂർത്തിയാക്കും. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിർമാണ പ്രവൃത്തികൾ ഫെബ്രുവരി 15നുമുമ്പ്​​ പൂർത്തിയാക്കുന്നതിനും ബാക്കി ചെയ്യാനുള്ള പ്രവൃത്തികൾക്കുള്ള ഫണ്ട് ഈ മാസം 31നുമുമ്പ്​ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. വാട്ടർ അതോറിറ്റി എല്ലാ പ്രവർത്തനങ്ങളും ഏപ്രിൽ 30നുമുമ്പ്​ തീർത്ത് കുടിവെള്ളം എത്തിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോസഫ്, വൈസ് പ്രസിഡൻറ് ടി.പി. പോളി തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു. പടം EA PVR varapuzha 3 പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ നടന്ന വരാപ്പുഴ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി അവലോകനയോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.