മൂവാറ്റുപുഴ ബ്ലോക്കിൽ 2.5 ഹെക്ടറിൽ കൃഷി

മൂവാറ്റുപുഴ: സർക്കാറിന്‍റെ ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതിയുടെ ഭാഗമായി 2.5 ഹെക്ടറിൽ കൃഷിയിറക്കി മൂവാറ്റുപുഴ ബ്ലോക്ക്. മൂവാറ്റുപുഴ ബ്ലോക്കിന് കീഴിൽ വരുന്ന എട്ട്​ പഞ്ചായത്തിലും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലുമായാണ് 2.5 ഹെക്ടറിൽ കൃഷിയിറക്കിയിരിക്കുന്നത്. ബ്ലോക്കിന് കീഴിൽ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കൃഷി ഇറക്കിയിരിക്കുന്നത്. 0.8 ഹെക്ടറിൽ പഴം, പൈനാപ്പിൾ, പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ എന്നിവയാണ് പ്രധാനമായും ചെയ്തിരിക്കുന്നത്. പായിപ്ര, ആയവന പഞ്ചായത്തുകളിൽ കിഴങ്ങ് വർഗങ്ങൾ, പച്ചക്കറി 0.4 ഹെക്ടറിലും മാറാടി, ആവോലി, ആരാക്കുഴ പഞ്ചായത്തിൽ 0.2 ഹെക്ടറിലും വാളകം, കല്ലൂർക്കാട് പഞ്ചായത്തുകളിലായി 0.1 ഹെക്ടറിലുമാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിക്ക് കീഴിൽ 0.1 ഹെക്ടറിലും കൃഷി ആരംഭിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിക്ക് കീഴിൽ മൂവാറ്റുപുഴ സബ് ജയിൽ, കെ.എം.എൽ.പി സ്കൂൾ, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും കൃഷിയിറക്കിയിരിക്കുന്നത്. മൂവാറ്റുപുഴ മിനിസിവിൽ സ്റ്റേഷൻ മട്ടുപ്പാവിൽ പ്രത്യേകം സജ്ജീകരിച്ച 300 ഗ്രോ ബാഗുകളിലും കൃഷി ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.