മോട്ടോർ വാഹന വകുപ്പിൻെറ 'ഓപറേഷൻ ആൽഫ'; രാത്രി പരിശോധനയിൽ പിടികൂടിയത് 233 വാഹനങ്ങൾ കാക്കനാട്: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ രാത്രി പരിശോധനയിൽ വിവിധ വകുപ്പുകളിലായി കുടുങ്ങിയത് 233 വാഹനങ്ങൾ. 'ഓപറേഷൻ ആൽഫ' പേരിൽ വെള്ളിയാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് വാഹനങ്ങൾക്കെതിരെ കേസെടുത്തത്. എറണാകുളം ആർ.ടി ഓഫിസും അതിനു കീഴിൽ വരുന്ന സബ് ആർ.ടി. ഓഫിസുകളായ തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, ആലുവ, എറണാകുളം, പറവൂർ, അങ്കമാലി എന്നീ ഓഫിസുകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 200ൽഅധികം വാഹനങ്ങളെ പിടികൂടിയത്. 4.87 ലക്ഷം രൂപയാണ് ഒറ്റ ദിവസം കൊണ്ട് പിഴയിനത്തിൽ ഈടാക്കിയത്. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, നിരോധിത ലൈറ്റുകളും നെയിംബോർഡുകളും ഘടിപ്പിച്ചവ, അനുമതിയില്ലാതെ പരസ്യം പതിച്ചവ എന്നിങ്ങനെയുള്ള വാഹനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്. രാത്രി പരിശോധനകൾ ഇല്ലാത്തതിനാൽ നിയമവിരുദ്ധമായ രീതിയിൽ വാഹനങ്ങൾ പുറത്തിറക്കുന്നത് സ്ഥിരം സംഭവമായിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങൾ പലപ്പോഴും അപകടം ഉണ്ടാക്കുന്നതും മോട്ടോർ വാഹന വകുപ്പിൻെറ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് കർശനമായ പരിശോധനക്ക് ഇറങ്ങിയത്. വരും ദിവസങ്ങളിലും മിന്നൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.