മികവുത്സവ്-2022 സംഘടിപ്പിച്ചു

മരട്: കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയും കുമ്പളം സെന്റ് മേരീസ് യു.പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വിദ്യാർഥികളുടെ . ഗ്രാമീണ ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് യു.പി സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ചിത്രകല പ്രദർശനം, നാടൻപാട്ട്, യുദ്ധവിരുദ്ധ ലഘുനാടകം എന്നിവ അവതരിപ്പിച്ചു. സെന്റ് മേരീസ് യു.പി സ്കൂൾ പ്രധാനാധ്യാപിക മേഴ്സി പോൾ, എം.സി. ജോളി, പി.ടി. ആന്റണി, വിദ്യാർഥി പ്രതിനിധി ഒലീവിയ ജോസഫൈൻ എന്നിവർ സംസാരിച്ചു. കലാസാഹിത്യ മത്സരങ്ങളിലും വിജ്ഞാന മികവിലും വിജയിച്ച വിദ്യാർഥികൾക്ക് ഗ്രാമീണ ഗ്രന്ഥശാല ഭാരവാഹികളായ ജെലിൻ കുമ്പളം, വിജയൻ മാവുങ്കൽ എന്നിവർ സമ്മാനങ്ങൾ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.