ക്ലീൻ ഗോതുരുത്ത് 2022 രണ്ടാം ഘട്ടം നടത്തി

ക്ലീൻ ഗോതുരുത്ത് 2022 രണ്ടാം ഘട്ടം നടത്തി പറവൂർ: ഗോതുരുത്ത് മുസ്​രിസ് ഹെറിറ്റേജ് ഡെവലപ്മെന്റ് ആൻഡ്​ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ ഗോതുരുത്ത് 2022 രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധസംഘടന പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ രണ്ടു ദിവസങ്ങളിലായി വീടും പരിസരങ്ങളും പൊതുഇടങ്ങളും ശുചീകരിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്തംഗം നിത സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്‍റ്​ ജെയ്സൺ പുളിക്കത്തറ അധ്യക്ഷത വഹിച്ചു. സമ്പൂർണ മാലിന്യ നിമാർജന പദ്ധതിയുമായി ബന്ധപ്പെട്ട് സൊസൈറ്റി തയാറാക്കിയ നിവേദനം ചേന്ദമംഗലം പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷിപ്പി സെബാസ്റ്റ്യന് ക്ലീൻ ഗോതുരുത്ത് കൺവീനർ കെ.ടി. ടോമി കൈമാറി. ജോമി ജോസി, സിജു ജോസ്, ജോസ് പുളിക്കത്തറ എന്നിവർ സംസാരിച്ചു. ചിത്രം EA PVR clean gothuruth 2 ക്ലീൻ ഗോതുരുത്ത് 2022 രണ്ടാംഘട്ട പ്രവർത്തനങ്ങൾ പറവൂർ ബ്ലോക്ക് പഞ്ചായത്തംഗം നിത സ്റ്റാലിൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.