സൈറൺ മുഴക്കി കാറോടിച്ചു; 2000 രൂപ പിഴ

കാക്കനാട്: തിരക്കുള്ള റോഡിൽ ആംബുലൻസി​ൻെറ സൈറൺ മുഴക്കി ചീറിപ്പാഞ്ഞ കാർ യാത്രക്കാരനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. പുക്കാട്ടുപടി സ്വദേശി അൻസാറിനാണ് 2000 പിഴ ശിക്ഷ നൽകിയത്. അൻസാറി​ൻെറ വാഹനത്തിന് പിറകിലുണ്ടായിരുന്ന കാറിലെ യാത്രക്കാർ നൽകിയ പരാതിയിലാണ് നടപടി. ഇടപ്പള്ളി-പുക്കാട്ടുപടി റോഡിൽ രണ്ടുദിവസം മുമ്പാണ് സംഭവം. അൻസാർ ഏറെ തിരക്കുള്ള റോഡിലൂടെ കാറിൽ പോകുന്നതിനിടെ വലിയ ശബ്​ദത്തിൽ സൈറൺ മുഴക്കി. ആംബുലൻസാണെന്ന് കരുതിയ മറ്റു യാത്രക്കാർ വാഹനമൊതുക്കി കടന്നുപോകാനുള്ള വഴിയൊരുക്കുകയും ചെയ്തു. എന്നാൽ, ആംബുലൻസ​െല്ലന്നും നിയമവിരുദ്ധമായി സൈറൺ പിടിപ്പിച്ചതാണെന്നും മനസ്സിലാക്കിയ പിന്നാലെവന്ന കാറിലെ യാത്രക്കാരായ യുവാക്കൾ വാഹനത്തി​ൻെറ നമ്പറടക്കം വിഡിയോ പകർത്തി എറണാകുളം ആർ.ടി.ഒ പി.എം. ഷബീറിന് അയച്ചുകൊടുത്തു. വാഹനത്തി​ൻെറ ആർ.സി ബുക്കിലെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി. ആദ്യം നിഷേധിച്ച അൻസാർ പിന്നീട് കേസാകുമെന്നറിഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഓൺലൈനിലൂടെയാണ്​ ഇയാൾ സൈറൺ വാങ്ങിയത്. ഇത്തരം സൈറണുകളും ബീക്കൺ ലൈറ്റുകളും നിയമവിരുദ്ധമായി ഉപയോഗിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.